പഞ്ചാബ് : കന്യാസ്ത്രീയ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയില്‍നിന്ന് പണം പിടിച്ചെടുത്ത സംഭവത്തില്‍ കൈമലര്‍ത്തി പഞ്ചാബ് പോലീസ്. 9.66 കോടി പണംപിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം നടക്കുന്നെന്ന വാര്‍ത്തകളെ പഞ്ചാബ് പോലീസ് തള്ളി. വാഹന പരിശോധനയ്ക്കിടെയാണ് പണം പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഖന്ന എസ് എസ്പി ദ്രുവ് ദഹിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണം സഹോദയയുടെ ഓഫീസില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്തെന്നായിരുന്നു മുമ്പ് പുറത്തുവന്നിരുന്ന വാര്‍ത്തകള്‍.
സഹോദയാ കമ്പനിക്ക് 40 കോടിയുടെ വിറ്റുവരവുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. രേഖകള്‍ ആദായനികുതി വകുപ്പ് പരിശോധിക്കുകയാണ്. ഫാദര്‍ ആന്റണിയും മൂന്ന് വൈദികരും നടത്തിയത് സ്വകാര്യ ബിസിനസാണെന്ന് തെളിഞ്ഞു. നവജീവന്‍ ട്രസ്റ്റിലൂടെ കള്ളപ്പണം വെളിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് സംശയം.
ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നവജീവന്‍ ട്രസ്റ്റ്.
Discussion about this post