തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സന്ദര്‍ഭത്തില്‍ ഇടതുമുന്നണി വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മത്സരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സിപിഎം പ്രാദേശിക പാര്‍ട്ടിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗാളില്‍ കോണ്‍ഗ്രസിന്റെ തിണ്ണ നിരങ്ങുന്നവരാണ് സിപിഎമ്മെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സിപിഎം ഇപ്പോള്‍ നില്‍ക്കുന്നത് സംഘപരിവാറിനൊപ്പമാണെന്ന് ആരോപിച്ച മുല്ലപ്പള്ളി അമിത് ഷായ്ക്കും കോടിയേരിക്കും ഒരേ സ്വരമാണെന്നും പറഞ്ഞു.
രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് തോറ്റോടിയെന്നാണ് കോടിയേരിയും മുല്ലപ്പള്ളിയും പറയുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുകയെന്നാല്‍ അത് വലിയ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്നും കാലത്തോടും ചരിത്രത്തോടും സിപിഎം മാപ്പു പറയേണ്ടിവരുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Discussion about this post