ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ അവകാശവാദങ്ങളും ആഹ്ലാദ പ്രകടനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് അധ്യക്ഷന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ബിജെപി ശ്രമത്തിനുള്ള മറുപടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും ലക്ഷ്യം. അതിന് വേണ്ടി അധികാരം ദുരുപയോഗപ്പെടുത്തിയും പണം ഒഴുക്കിയും പ്രചരണം നടക്കുകയാണ്. അത്തരത്തില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ വരുന്നവര്‍ സൂക്ഷിക്കുക എന്നതാണ് രാഹുല്‍ഗാന്ധിയുടെ മത്സരത്തിന്റെ സന്ദേശമെന്നും പിസി ചാക്കോ പറഞ്ഞു.
ഇതൊരിക്കലും രാഹുല്‍ഗാന്ധിയുടെ നിലപാടുകളില്‍ നിന്നുള്ള വ്യതിചലനമല്ലെന്നും വലതുപക്ഷ ഫാഷിസ്റ്റ് ശക്തികള്‍ക്കുള്ള പോരാട്ടത്തിന്റെ നടുനായകത്വം രാഹുല്‍ഗ ാന്ധിക്കാണെന്നും പിസി ചാക്കോ പറഞ്ഞു.
അതേസമയം ഏറെ നാള് നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുന്നത്.
Discussion about this post