തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികള്‍ സ്വന്തം പേരിലുള്ള ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്കും പരിഗണിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മുന്നറിയിപ്പ് നല്കി.
മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് പത്രങ്ങളിലും മൂന്ന് പ്രധാന ടിവി ചാനലുകളിലും മൂന്നു തവണ വീതമാണ് നിശ്ചിത ഫോര്‍മാറ്റില്‍ പരസ്യം ചെയ്യേണ്ടത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയുടെ അടുത്ത ദിവസം മുതല്‍ വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പു വരെയുള്ള സമയത്താണ് പരസ്യം ചെയ്യേണ്ടത്. ജില്ലയില്‍ പ്രചാരമുള്ള മൂന്നു പ്രമുഖ പത്രങ്ങളിലാണ് പരസ്യം നല്‍കേണ്ടത്. ടിവി പരസ്യത്തില്‍ അച്ചടിരേഖ ടിവിയില്‍ വായിക്കാനാകും വിധമുള്ള നിശ്ചിത ഫോണ്ട് സൈസ് ഉപയോഗിക്കണം. പരസ്യം ചുരുങ്ങിയത് ഏഴു സെക്കന്റെങ്കിലും വേണം.
ടിവിയില്‍ രാവിലെ എട്ടുമണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്താണ് പരസ്യം സംപ്രേഷണം ചെയ്യേണ്ടത്. ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രസിദ്ധീകരിക്കുന്നതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും. രാഷ്ട്രീയ കക്ഷി പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ ചെലവ് രാഷ്ട്രീയകക്ഷിയുടെയും കണക്കില്‍ പെടുത്തും. കൃത്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പരസ്യപ്പെടുത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഹര്‍ജികളും കോടതിയലക്ഷ്യവുമുള്‍പ്പെടെയുള്ള കേസുകള്‍ക്ക് പരിഗണിക്കാന്‍ കാരണമാകും.
Discussion about this post