തിരുവനന്തപുരം: മുന്‍ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്കെതിരേ വിജിലന്‍സ് അന്വേഷണം. ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്നാണ് പരാതി. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഭൂമി കൈമാറ്റം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല. അഭിഭിഷകന്‍ അനൂപ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. രണ്ട് ഏക്കര്‍ ഭൂമിയാണ് ജയില്‍ ഡിജിപിയുടെ ഉത്തര് ലംഘിച്ച് സ്വകാര്യ ട്രസ്റ്റിന് കൈമാറിയതെന്നാണ് പരാതിയില്‍ പറയുന്നത്.
ബ്രൂവെറി വിവാദത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ പ്രതിപക്ഷത്തിന് അഴിമതി ആരോപണം ഉയര്‍ന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്.