തിരുവനന്തപുരം: ബിഷപ്പ് പീഡനത്തിനിരയാക്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എയില്‍ നിന്നും വിശദീകരണം തേടാന്‍ നിയമസഭ എത്തിക്സ് കമ്മിറ്റി. സംഭവത്തില്‍ അടുത്ത എത്തിക്സ് കമ്മിറ്റി യോഗത്തിലേക്ക് പിസി ജോര്‍ജിനെ വിളിച്ചു വരുത്തി വിശദീകരണം തേടാനാണ് തീരുമാനം.
തനിക്കെതിരായ പരാതി പരിഗണിക്കുന്നതിനാല്‍, എത്തിക്സ് കമ്മിറ്റി അംഗം കൂടിയായ പിസി ജോര്‍ജ് ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല. അടുത്തമാസം 13 നാണ് ഇനി എത്തിക്സ് കമ്മിറ്റി യോഗം ചേരുക.
Discussion about this post