കോട്ടയം: കാഞ്ഞിരപ്പള്ളി മുണ്ടക്കയം പ്ലാപ്പള്ളിയില്‍ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചിലമ്പുകുന്നേല് തങ്കമ്മ (82) മകള്‍ സിനി (46) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചു.
വീടിന്റെ മുറ്റത്തും വരാന്തയിലുമായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ തങ്കമ്മയും സിനിയും മാത്രമായിരുന്നു താമസം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു.
അതേസമയം മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളോളം പഴക്കമുണ്ട്. ഇരുവരും അയല്‍ക്കാരുമായി വലിയ രീതിയില്‍ അടുപ്പം സൂക്ഷിച്ചിരുന്നില്ല. കൂടാതെ ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
Discussion about this post