കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ആര്‍എസ്എസ് തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് മുതിരമല ഷിബു കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ 23 മാണ് സംഭവം. ഷിബുവിന് വീട്ടില്‍ നിന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ ഷിബുവിന്റെ ഏഴ് വയസുള്ള മകന് ഗോകുല്‍, തൊട്ടടുത്ത വീട്ടിലെ പന്ത്രണ്ടുവയുസുള്ള കജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അരയ്ക്ക് താഴെയാണ് ഗോകുലിന് പരിക്കേറ്റത്. പോലീസും ബോംബ് സ്ക്വാഡും നടത്തിയ തെരച്ചിലില്‍ വീട്ടില്‍ നിന്ന് വടിവാളുകളടക്കമുള്ള മാരകായുധങ്ങളും ബോംബ് നിര്‍മ്മാണ സാമഗ്രഹികളും കണ്ടെത്തിയിരുന്നു.
പ്രതിയായ ഷിബു തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ഏപ്രില്‍ 12 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post