തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി അരുണ്‍ ആനന്ദ് നിരവധി കേസിലെ കുറ്റവാളിയെന്ന് കണ്ടെത്തി. 2008ല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത വിജയരാഘവന് കൊലക്കേസിലെ പ്രതിയാണ് അരുണ്‍ ആനന്ദ്. തിരുവനന്തപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരെ നാല് കേസാണുള്ളത്.
മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്. മറ്റൊരു കേസ് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നതാണ്. മറ്റ് രണ്ട് കേസുകളും ഭീഷണിപ്പെടുത്തി എന്നത് തന്നെ. സ്ഥിരം കുറ്റവാളിയും അക്രമവാസനയുമുള്ളയാളാണ് അരുണ്‍ ആനന്ദെന്ന് തെളിയിക്കുന്നതാണ് ഈ കേസുകളെല്ലാം.
Discussion about this post