തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍ കടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തിലെ കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. സംഭവത്തില്‍ ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു.
പുലര്‍ച്ചെ ആശ്രമത്തിലെത്തിയ ആക്രമികള്‍ രണ്ടു കാറുകള്‍ തീയിട്ടു നശിപ്പിക്കുകയും ആശ്രമത്തിനു മുമ്പില്‍ റീത്ത് വെക്കുകയുമായിരുന്നു. തീ ഉയരുന്നത് കണ്ട സന്ദീപാനന്ദഗിരി ഓടിയെത്തുമ്പോഴേക്കും കാറുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചിരുന്നു.
എന്നാല്‍ ആശ്രമത്തിലെ സിസിടിവി കേടായതിനെ കുറിച്ച് ദുരൂഹതകള്‍ ഉണ്ടായിരുന്നെങ്കിലും അവ ഇടിയിവും മഴയിലും കേട് വന്നതാണെന്ന് സന്ദീപാന്ദഗിരി പോലീസിനെ അറിയിക്കുകയുണ്ടായി.
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധി സ്വാഗതം ചെയ്തതിനെ തുടര്‍ന്ന് നിരവധി ഭീഷണികള്‍ വന്നിരുന്നതായി സന്ദീപാനന്ദഗിരി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസും തന്ത്രി കുടുംബവുമാണെന്ന് സ്വാമി ആരോപിച്ചിരുന്നു. എന്നാല്‍ അക്രമത്തിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചില്ല.
Discussion about this post