കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം കണ്ടെത്തി. ദുബൈയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യുവാവില്‍ നിന്നുമാണ് ഒരു കിലോയിലധികം സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തത്. കൊണ്ടോട്ടി സ്വദേശി ഹബീബ് റഹ്മാനില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.
അരയിലും മലദ്വാരത്തിലും ഒളിപ്പിച്ച കടത്തിയ 1090 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വിമാനത്താവളത്തിന് പുറത്ത് ഇയാളെ കാത്ത് നിന്ന കൊടുവള്ളി സ്വദേശി മെഹബൂബ് അലിയെയും
കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post