വയനാട്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കില്ലെങ്കില്‍ പകരം സിദ്ധിഖ് മത്സരിക്കുമോയെന്ന കാര്യത്തിലും തീരുമാനമായില്ല. വയനാട്ടില്‍ ആര് മത്സരിക്കുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങുന്നത് ഇന്നാണ്.
ഇന്നെങ്കിലും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തതിനാല്‍ വയനാട് യുഡിഎഫ് ക്യാംപില്‍ സമ്പൂര്‍ണ അനിശ്ചിതത്വമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് സംസ്ഥാനമൊട്ടാകെ ഗുണം ചെയ്യുമെന്നാണ് അണികളുടെയും നേതാക്കന്മാരുടെയും വിശ്വാസം.
Discussion about this post