തൃശ്ശൂര്‍: സോഷ്യല്‍മീഡിയയില്‍ ബിജെപിയെ ചുറ്റിപ്പറ്റിയാണ് മിക്കവാറും ട്രോളുകള്‍ പ്രത്യക്ഷപ്പെടാറുള്ളത്. നേതാക്കള്‍ പറയുന്ന ഓരോ കാര്യത്തെയും ചൊല്ലി, ഗൗരവമുള്ളതോ അല്ലാത്തതോ എന്തുമായികൊള്ളട്ടെ ട്രോളിന് ഒരു കുറവുമുണ്ടാകാറില്ല. ഇതിനിടെയാണ് ബിജെപിയെ ട്രോളി ആര്‍എസ്എസ് സൈദ്ധാന്തികനായ ടിജി മോഹന്‍ദാസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ടിജി മോഹന്‍ദാസിന്റെ ട്വിറ്ററിലെ ചില കമന്റുകളും ട്വീറ്റുകളും മുമ്പ് സോഷ്യല്‍മീഡിയയില്‍ ഒന്നാകെ ചിരിപടര്ത്തിയിരുന്നെങ്കിലും ഇപ്പോള്‍ ബിജെപിയെ ട്രോളിയത് വെച്ച് നോക്കുമ്പോള്‍ മുമ്പത്തേതൊക്കെ ചെറുതെന്ന് ആര്‍ക്കും തോന്നാം.
വിടല്‍ കാസ്ട്രോ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റിനെ ചൊല്ലിയാണ് പൊല്ലാപ്പുകളെല്ലാം ഉണ്ടായത്. മോഹന്‍ദാസിന്റേത് പ്രണയവിവാഹമായിരുന്നോ എന്ന ചോദ്യമാണ് തുടക്കം കുറിച്ചത്.
അത് വര്‍ഷങ്ങള്‍ ഒരുപാടായില്ലേ? ഓര്‍മ്മയില്ല എന്നായിരുന്നു മോഹന്‍ദാസിന്റെ മറുപടി. ഒപ്പം തന്നെ ഈ ഉത്തരം നല്കിയാല് മതിയെന്ന് ഭാര്യ പറഞ്ഞെന്നും മോഹന്‍ദാസ് കുറിച്ചു. ഇതിനു മറുപടിയായി ശരത് എന്ന വ്യക്തി ബിപി(ഭാര്യയെ പേടി) ഉണ്ടോയെന്ന നര്‍മ്മം കലര്‍ന്ന ചോദ്യം ചോദിക്കുകയും, ബിജെപി (ഭാര്യയെ ജന്മനാ പേടിയുള്ളവന്) എന്ന മറുപടി ടിജി നല്‍കുകയുമായിരുന്നു.
ഈ കമന്റിന് പിന്നാലെ ചിരിയടക്കാനാകാതെ സോഷ്യല്‍മീഡിയ നാട്ടില്‍ പുലി, വീട്ടില്‍ എലി എന്ന കമന്റുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ ജീവിതമാണ്, നാറ്റിക്കരുത് പ്ലീസ് എന്നു പറഞ്ഞ് തല്ക്കാലം റ്റാറ്റാ പറഞ്ഞിരിക്കുകയാണ് ടിജി മോഹന്‍ദാസ്.
BJP – ഭാര്യയെ ജന്മനാ പേടിയുള്ളവൻ 🤣
— mohan das (@mohandastg) March 27, 2019
Discussion about this post