മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം വീഴുന്നതിനിടെ വിവാദങ്ങളും തലപൊക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധ്യാപകന് അവഹേളിച്ചെന്ന പരാതിയുമായി പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫ. വിടി രമ രംഗത്ത്.
തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ വിടി രമയെ സര്‍വകലാശാലയിലെ അധ്യാപകന് അപമാനിച്ചെന്നാണ് പരാതി. അധ്യാപകനായ മുഹമ്മദ് റാഫിക്കെതിരെയാണ് വിടി രമ പരാതിപ്പെട്ടിരിക്കുന്നത്. മതവര്ഗ്ഗീയവാദിയെന്നും ഗുജറാത്ത് കലാപകാരികള്‍ എന്നും വിളിച്ച് ആക്ഷേപിച്ചെന്നാണ് വിടി രമ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
പൊന്നാനി മണ്ഡലത്തില്‍ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് മൂന്ന് മുന്നണികളും നടത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറും പ്രചാരണത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്. കനത്തപോരാട്ടമാണ് ഇത്തവണ പൊന്നാനിയില്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post