തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ എല്ലാ സ്കൂളുകളിലും നവകേരളത്തിനായി ഒരു മണിക്കൂര്‍ സമയം മാറ്റിവെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കുട്ടികള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ലേഖനമായോ, ചിത്രങ്ങളായോ, കാര്‍ട്ടൂണുകളായോ ആശയങ്ങള്‍ പങ്കുവെക്കാം. കുട്ടികളുടെ സൃഷ്ടികള്‍ സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. കുട്ടികളുടെ ആശയങ്ങള്‍ മികച്ച ഒരു രേഖയായി മാറ്റാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘കേരളപ്പിറവി ദിനത്തില്‍ നമ്മുടെ കുട്ടികള്‍ നവകേരളത്തെക്കുറിച്ചുള്ള അവരുടെ ചിന്തകള്‍ പങ്കുവെക്കാന്‍ പോവുകയാണ്. എല്ലാ സ്കൂളുകളിലും നവകേരളത്തിനായി ഒരു മണിക്കൂര്‍ സമയം മാറ്റിവെക്കും. കുട്ടികള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ലേഖനമായോ, ചിത്രങ്ങളായോ, കാര്‍ട്ടൂണുകളായോ ആശയങ്ങള്‍ പങ്കു വെക്കാം.
കുട്ടികളുടെ സൃഷ്ടികള്‍ സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. കുട്ടികളുടെ ആശയങ്ങള്‍ മികച്ച ഒരു രേഖയായി മാറ്റാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നല്ല നാളേക്കായി കുട്ടികളുടെ അഭിപ്രായങ്ങളും വിലപ്പെട്ടതാണ്. കുട്ടികളുടെ ഭാവന വിരിയട്ടെ, നവകേരളത്തിനു കരുത്താകട്ടെ.’
Discussion about this post