കൊല്ലം : ഓച്ചിറയില്‍ നിന്ന് രാജസ്ഥാന് സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ റോഷന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ പുലര്‍ച്ചയോടെ മുംബൈയില്‍ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇവരെ നാട്ടിലെത്തിക്കും.
പതിമൂന്ന് വയസാണ് പെണ്‍കുട്ടിയുടെ പ്രായം എന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പതിനെട്ട് വയസായെന്നും അവളുമായി പ്രണയത്തിലായിരുന്നെന്നും, അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് തന്റെ കൂടെ വന്നതെന്നും റോഷന് ഇന്നലെ പറഞ്ഞിരുന്നു.
നാട്ടിലെത്തിയതിന് ശേഷം പെണ്‍കുട്ടിയെ പ്രായം വ്യക്തമാക്കുന്ന പരിശോധനയ്ക്കും വൈദ്യപരിശോധനയ്ക്കും വിധേയയാക്കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും റോഷന്റെ അറസ്റ്റ് രേഖപ്പെടുത്തുക. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് വഴിയോരക്കച്ചവടം നടത്തുകയാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. മാര്‍ച്ച് 19 മുതലാണ് കുട്ടിയെ കാണാതായത്.
Discussion about this post