തൃശൂര്‍: ബാലസാഹിത്യ കൃതികളുടെ കര്‍ത്താവ് പ്രശസ്ത എഴുത്തുകാരി അഷിത (63) അന്തരിച്ചു. കാന്‍സര്‍
രോഗബാധിതയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു 12.50 ഓടെയാണ് അന്ത്യം.
ഹൈക്കു കവിതകള്‍ മലയാളത്തില്‍ പരിചിതയാക്കിയ എഴുത്തുകാരിയാണ് അഷിത.
വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, മയില്‍പ്പീലി സ്പര്‍ശം, കല്ലുവച്ച നുണകള്‍, ശിവേന സഹനര്‍ത്തനം, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണു കൃതികള്‍. അടുത്തിടെ പ്രസിദ്ധീകരിച്ച, അഷിതയുടെ ആത്മകഥാപരമായ അഭിമുഖം തുറന്നുപറച്ചിലുകളുടെ പുതിയൊരു ലോകമാണു തുറന്നിട്ടത്.
കഥ, കവിത, നോവലൈറ്റ്, പരിഭാഷ, ബാലസാഹിത്യം, എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടശ്ശേരി പുരസ്കാരമടക്കം ലഭിച്ചിട്ടുണ്ട്. 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്കു ലഭിച്ചു. ഭര്‍ത്താവ് പ്രഫ. രാമന്‍കുട്ടി (ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്റ്, കേരള സര്‍വകലാശാല). മകള്‍: ഉമ.
Discussion about this post