കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഫ്ളൈയിംഗ് സ്ക്വാഡ് തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും 1,00,000 രൂപയും സ്റ്റാറ്റിക് സര്‍വ്വയലന്‍സ് ടീം തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് 2,25,000 രൂപയും കോഴിക്കോട് മണ്ഡലത്തില്‍ നിന്നും 1,76,710 രൂപയും ഉള്‍പ്പെടെ ആകെ മൂന്ന് കേസുകളിലായി 5,01,710 രൂപ പിടിച്ചെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനു വേണ്ടി മതിയായ രേഖകളില്ലാതെ പണം കൈവശം വെച്ചാല്‍ ആയത് സ്ക്വാഡുകള്‍ പിടിച്ചെടുക്കും.
പിടിച്ചെടുത്ത പണം നിയമാനുസൃതമായി തിരികെ കൊടുക്കുന്നതിന് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ അപ്പീല്‍ കമ്മിറ്റി നിലവിലുളളതാണെന്ന് നോഡല്‍ ഓഫീസര്‍ (എക്സെപന്ഡിച്ചര്) ആന്‍ഡ് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.
Discussion about this post