തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട

കുഴമ്പു രൂപത്തിലാക്കിയശേഷം കുഴല്‍ രൂപത്തിലാക്കി കറുത്ത പേപ്പര്‍കൊണ്ട് പൊതിഞ്ഞ് മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്ന കടത്താന്‍ ശ്രമിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. ഷാര്‍ജയില്‍നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ശരീരത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

അഹമ്മദ് ചെംഗല എന്നയാളില്‍നിന്നുമാണ് 270 ഗ്രാം തൂക്കം വരുന്ന ഒന്‍പതുലക്ഷം രൂപയുടെ കുഴമ്പുരൂപത്തിലാക്കിയ മൂന്ന് ബിസ്‌കറ്റുകള്‍ പിടികൂടിയത്. കുഴമ്പു രൂപത്തിലാക്കിയശേഷം കുഴല്‍ രൂപത്തിലാക്കി കറുത്ത പേപ്പര്‍കൊണ്ട് പൊതിഞ്ഞ് മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്ന കടത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

Exit mobile version