കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ മഹിളാമാള്‍ ഇനി കോഴിക്കോടിന് സ്വന്തം. പെണ്‍കരുത്തിന്റെ കയ്യൊപ്പ് എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ സിഡിഎസ് യൂണിറ്റാണ് മാളൊരുക്കിയിരിക്കുന്നത്. ഭരണതലം മുതല്‍ സെക്യൂരിറ്റി വരെ വനിതകളായിരിക്കുമെന്നതാണ് മാളിന്റെ ഏറ്റവും വലിയ പ്രത്യേകത.
രാജ്യത്തെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷന് സ്ഥാപിക്കപ്പെട്ട കോഴിക്കോട് നഗരം വീണ്ടും വനിതകളിലൂടെ തന്നെ ചരിത്രത്തിലിടം പിടിക്കുകയാണ്. ഇത്തവണ വനിതകളുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും വനിതകള്‍ ജോലി ചെയ്യുന്ന മഹിളാ മാളിലൂടെയാണ് സ്ത്രീശാക്തീകരണരംഗത്ത് കോഴിക്കോട് ചുവടുറപ്പിക്കുന്നത്.
54 സെന്റ് ഭൂമിയില്‍ അഞ്ച് നിലകളിലായി മഹിളാ മാള്‍ ഒരുക്കിയിരിക്കുന്നത്. 26 കൗണ്ടറുകള്‍ ഉള്‍പ്പെടുന്ന മൈക്രോ ബസാറും 80 ഷോപ്പ് മുറികളുമാണ് മാളിലുളളത്. കുടുംബശ്രീയുടെ ടെക്നോവേള്ഡ് ട്രെയിനിംഗ് സെന്റര്‍, ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങി ഷീ ടാക്സി ഹെല്‍പ്പ് ഡെസ്ക് വരെ മാളിലുണ്ട്.
സ്ത്രീകള്‍ക്ക് ഏറെ തൊഴിലവസരം സൃഷ്ടിക്കുന്ന മാള്‍ ഈ മാസം 14ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുക.
Discussion about this post