ചാലിയം: വൃത്തിഹീനമായ സാഹചര്യത്തില്‍ ഐസ് വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി. കൂള്‍ബാറുകളിലും മറ്റും കടകളിലേക്കും നിലവാരമില്ലാത്ത ഐസ് വില്‍പ്പന നടത്തുന്നതിനാണ് കര്‍ശന നടപടി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മത്സ്യങ്ങള്ക്കുപയോഗിക്കുന്ന ഐസ് ഉപയോഗിച്ചണ് വില്‍പ്പന നടത്തുന്നതെന്ന് പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. നാട്ടുകരുടെ പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷീജ നോബിളിന്റെ നേതൃത്വത്തിലുള്ള സംഘം ഐസ് വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ഇവിടെ നിന്ന് എസ് ചുരണ്ടാന്‍ ഉപയോഗിക്കുന്ന പലകയടക്കമുള്ളവ പിടിച്ചെടുത്തു.
പൊതുജനാരോഗ്യ നിയമപ്രകാരം വില്‍പ്പനക്കാര്‍ക്ക് പിഴചുമത്തിട്ടുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റെമില്‍, എഎം ബിന്ദു,റോമല്‍ എഡ്വിന്, വി.വി. സ്വപ്ന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Discussion about this post