കൊല്ലം: ട്രെയിനില്‍ വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരനെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മധ്യപ്രദേശ് സ്വദേശി കമല്‍ റാത്തോഡിനെയാണ് പിടിച്ചുപറി ശ്രമത്തിനിടയില്‍ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
കൊല്ലം-ഗുരുവായൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ മാലയാണ് ഇയാള്‍ പൊട്ടിക്കാന്‍ ശ്രമിച്ചത്. ട്രെയില്‍ കിളികൊല്ലൂരിലെത്തിയപ്പോഴാണ് ഇയാള്‍ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന അഞ്ച് പവന്റെ മാല പറിച്ചെടുക്കാന്‍ ശ്രമിച്ചത്. ഇത് തടഞ്ഞ വീട്ടമ്മയെ ഇയാള്‍ ആക്രമിക്കുകയും ചെയ്തു. ബഹളം കേട്ട് മറ്റ് യാത്രക്കാര്‍ എത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ കള്ളനെ പിടികൂടി റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചു.
പിടിയിലായ കമല്‍ റാത്തോഡ് സമാനമായ നിരവധികേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് മറ്റ് ഏതെങ്കിലും സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.