തിരുവനന്തപുരം: വരാന്‍ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഡിജെഎസുമായി തര്‍ക്കങ്ങളില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ഏത് സീറ്റും വച്ച് മാറാന്‍ തയ്യാറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരത്തിനെത്തിയാല്‍ ബിഡിജെഎസില്‍ നിന്ന് സീറ്റ് വാങ്ങി ദേശീയ നേതാവിനെ അവിടെ മത്സരിപ്പിക്കണമെന്നാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായാല്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്നാണ് ബിഡിജെഎസിന്റെ ആവശ്യം.
Discussion about this post