പ്ലസ് ടു പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് പ്ലസ് വണിന്റെ അഡീഷണല്‍ പേപ്പര്‍; സംഭവം രഹസ്യമാക്കാന്‍ അധ്യാപികയുടെയും പ്രിന്‍സിപ്പാളിന്റെയും ശ്രമം

പേപ്പര്‍ നല്‍കിയ ശേഷം വിദ്യാര്‍ത്ഥികള്‍ ഉത്തരങ്ങള്‍ എഴുതിത്തുടങ്ങി. എന്നാല്‍ ഇവര്‍ക്ക് ലഭിച്ച ഉത്തരക്കടലാസ് പ്ലസ് വണ്ണിന്റേതെന്ന് വൈകിയാണ് കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടത്. അതേസമയം ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഡ്യൂട്ടി അദ്ധ്യാപികയെ വിവരം അറിയിച്ചു

അടൂര്‍: പ്ലസ് ടു പരീക്ഷക്കിടെ ഉത്തര കടലാസ് മാറി പോയി സാഹചര്യത്തില്‍ പരീക്ഷ സമയ പരിതിക്കുള്ളില്‍ എഴുതാന്‍ സാധിച്ചില്ലെന്ന് പരാതി. അടൂര്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു വിന്റെ ഉത്തരക്കടലാസ് മാറിയത്. തിങ്കളാഴ്ച രാവിലെ നടന്ന കണക്ക് പരീക്ഷ എഴുതാന്‍ അധ്യാപിക നല്‍കിയ അഡീഷണല്‍ പേപ്പറാണ് മാറി പോയത്.

ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. പേപ്പര്‍ നല്‍കിയ ശേഷം വിദ്യാര്‍ത്ഥികള്‍ ഉത്തരങ്ങള്‍ എഴുതിത്തുടങ്ങി. എന്നാല്‍ ഇവര്‍ക്ക് ലഭിച്ച ഉത്തരക്കടലാസ് പ്ലസ് വണ്ണിന്റേതെന്ന് വൈകിയാണ് കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടത്. അതേസമയം ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഡ്യൂട്ടി അദ്ധ്യാപികയെ വിവരം അറിയിച്ചു.

മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് അഡീഷണല്‍ പേപ്പര്‍ മാറി പോയത്. തുടര്‍ന്ന് ഉടന്‍ തന്നെ പ്ലസ്ടുവിന്റെ പേപ്പര്‍ നല്‍കി ഇതിലേക്ക് ഉത്തരങ്ങള്‍ മാറ്റിയെഴുതാന്‍ അദ്ധ്യാപിക ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. എന്നാല്‍ സമയ കുറവ് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ഉത്തരങ്ങളും എഴുതാന്‍ സാധിച്ചില്ല.

24 മാര്‍ക്കിന്റെ ഉത്തരം എഴുതാനായില്ലെന്ന് കടമ്പനാട് സ്വദേശിയായ വിദ്യാര്‍ത്ഥി പറയുന്നു. അതേസമയം വിദ്യാര്‍ത്ഥികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ ഡ്യൂട്ടി അദ്ധ്യാപികയും സ്‌കൂള്‍ പ്രിന്‍സിപ്പലും പറയുന്നത്. നാല് മണിയോടെയാണ് സ്‌കൂളില്‍ പരാതി നല്‍കിയത്.

Exit mobile version