തിരുവനന്തപുരം : മണ്‍വിള തീപിടുത്തം, ജില്ലയില്‍ ഒഴിവായത് ഒരു വന്‍ദുരന്തമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അപകടഘട്ടം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടുത്തം സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമെന്നും കൂടിയാലോചനകള്‍ക്ക് ശേഷം അന്വേഷണ കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അതോടൊപ്പം ജില്ലാ കളക്ടര്‍ വാസുകിയും തീപിടിത്തം സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങളെ കളക്ടര്‍ പ്രശംസിച്ചു. തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റില്‍ ഇന്നലെ വെകുന്നേരം 07.10ഓടു കൂടിയാണ് തീപിടുത്തം ഉണ്ടായത്.
തീപിടുത്തത്തെ തുടര്‍ന്ന് രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത തോന്നിയ രണ്ടുപേരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയറാം രഘു, ഗിരീഷ് കോന്നി എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Discussion about this post