തിരുവനന്തപുരം: ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ മണ്‍വിളയിലെ തീപിടുത്തം ഇന്ത്യ- വിന്‍ഡീസ് ഏകദിനത്തെ ബാധിച്ചേക്കില്ല. മത്സരം നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുമായി മുന്നോട്ടുപോകാന്‍ കെസിഎയ്ക്ക് ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രാവിലെ ബിസിസിഐയുടെ വിദഗ്ദ്ധര്‍ നടത്തുന്ന പരിശോധനയ്ക്ക് ശേഷമാകും മത്സരം സംബന്ധിച്ച അന്തിമതീരുമാനം എടുക്കുക.
മത്സരം മാറ്റിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ബിസിസിഐ-കെസിഎ വൃത്തങ്ങള്‍ പറയുന്നു. രാവിലെ പത്തരയോടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. കനത്ത സൂരക്ഷ സന്നഹമാണ് കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത്.
പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ ട്രോഫിയുമായി മടങ്ങാം. പരമ്പരയിലെ നാലാം സെഞ്ച്വറി വിരാട് കോഹ്ലി സ്പോര്‍ട്സ് ഹബ്ബില്‍ നേടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം തുടങ്ങുന്നത്.
അതേസമയം, മണ്‍വിളയിലെ തീപിടുത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. 500 കോടിയുടെ നഷ്ടമാണ് ഏകദേശം കണക്കാക്കിയിരിക്കുന്നത്.
Discussion about this post