തിരുവല്ല: എന്‍ഡിഎയുടെ സംസ്ഥാന നേതൃയോഗം ഇന്ന് തിരുവല്ലയില്‍ ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. യോഗത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ സീറ്റ് വിട്ടുനല്‍കണമെന്ന് ബിഡിജെഎസിനോട് ബിജെപി ആവശ്യപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
നിലവില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് ബിഡിജെഎസ് ആണ്. എന്നാല്‍, വയനാട് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ബിഡിജെഎസ് ജില്ലാ നേതൃത്വം അറിയിച്ചു കഴിഞ്ഞു. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ബിഡിജെഎസ് കൈകൊണ്ടിരിക്കുന്ന നിലപാട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടത്തില്‍ തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. ഇത് മറികടക്കുന്നതിനുള്ള നടപടികള്‍ ഇന്നത്തെ നേതൃയോഗത്തിലുണ്ടായേക്കും.
Discussion about this post