കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഭാര്യ
കുമാരിദേവി (75) അന്തരിച്ചു. പ്രമേഹ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് മധുമൂലയിലെ വീട്ടുവളപ്പില്‍.
മക്കള്‍: ഡോ. എസ് സുജാത (പ്രിന്‍സിപ്പല്‍, എന്‍എസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി), സുരേഷ് കുമാര്‍ (കൊടക് മഹിന്ദ്ര ബാങ്ക്), ശ്രീകുമാര്‍ (എന്‍എസ്എസ് ഹെഡ് ഓഫീസ്, പെരുന്ന), ഉഷ റാണി (ധനലക്ഷ്മി ബാങ്ക്)
Discussion about this post