തിരുവനന്തപുരം: രാജ്യം പട്ടിണിയും പരിവെട്ടവുമായി കഴിയുമ്പോഴും 3000 കോടി രൂപ സിംപിളായി പൊടിച്ച ബിജെപിയെ ട്രോളുകയാണ് ആളുകള്‍.എന്നാല്‍, ഒരു രാത്രികൊണ്ട് രാജ്യത്തെ 87ശതമാനം കറന്‍സികള്‍ ഒറ്റയടിക്ക് അസാധുവാക്കി ‘കഴിവ്’ തെളിയിച്ച പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്ക് ഇതൊക്കെ പുത്തരിയാണോ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ഇതിനിടയില്‍ ഒരു വീഡിയോ ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ഷിബുലാല്‍ജിയെന്ന പ്രമോദ് മോഹന്‍ തകഴിയുടെ ട്രോളാണ് വൈറലായിരിക്കുന്നത്. നേരത്തെ പെട്രോള്‍ വില വര്‍ധനയില്‍ വ്യത്യസ്തമായ ട്രോളിലൂടെ ബിജെപി സര്‍ക്കാരിനെ ഭിത്തിയിലൊട്ടിച്ച അതേ ഷിബുലാല്ജിയാണ് പ്രതിമ വിഷയത്തിലും ട്രോളുമായി രംഗത്ത് വന്നിരിക്കുന്നത്.
ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിച്ച വാര്‍ത്തയിലും ട്രോള്‍ കണ്ടെത്തിയാണ് ഷിബുലാല്‍ജി വീണ്ടും താരമായത്. എങ്ങനെയാണ് 3000 കോടി രൂപ കേവലം ഒരു പ്രതിമയ്ക്ക് വന്നതെന്ന് ഷിബുലാല്‍ജി വിശദീകരിക്കുന്നു. പ്രതിമ കാണുമ്പോള്‍ ഒന്നും തോന്നുന്നില്ലെന്നും എന്നാല്‍ നെറ്റില്‍ തപ്പിനോക്കിയാല്‍ ആ പ്രതിമയുടെ ഫീച്ചേഴ്സ് അറിയാന്‍ പറ്റുമെന്നും ഷിബുലാല്‍ജി പറയുന്നു.
വെറും പ്രതിമയല്ല ബിജെപി സര്‍ക്കാര്‍ നാടിന് സമര്‍പ്പിച്ചത്. കുറ്റംപറയുന്നവര്‍ കാണണം. പ്രതിമയുടെ കണ്ണില്‍ കൊടുത്തിരിക്കുന്നത് ഗൂഗിള്‍ ക്യാമറയാണ്.ക്യാമറയുടെ പവര്‍ എന്നു പറയുന്നത് നമ്മള് ഗൂഗിള്‍ മാപ്പില്‍ നിന്ന് എടുക്കുന്ന വളരെ സെന്‍സീറ്റിവായ സൂമിങ് ഉളള ഇന്ത്യയുടെ മുഴുവന്‍ അതിര്‍ത്തികളും വീക്ഷിക്കാവുന്ന രീതിയിലുളള ക്യാമറയാണ്. ഏകദേശം ഒരു ലക്ഷം പട്ടാളക്കാര്‍ ചെയ്യേണ്ട ജോലി കണ്ണില്‍ വച്ച ക്യാമറയിലൂടെ ചെയ്യാനാകും. പ്രതിമയില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പുകള്‍ കാലാവസ്ഥയിലുളള മാറ്റങ്ങള്‍ പെട്ടെന്ന് അറിയാന്‍ നമ്മെ സഹായിക്കുന്നു. ഒരു ലക്ഷത്തി ഇരുപത്തിറായിരത്തി എണ്ണൂറ്റി പതിനാറ് ടണ്ണാണ് ആ പ്രതിമയുടെ ഭാരം. പ്രതിമ ഇരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്, തിരുപ്പതി ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ഭൂകമ്പം ഉണ്ടാകാതിരിക്കാനുളള മുന്‍കരുതലുകള്‍ കൂടി എടുത്തിട്ടുണ്ട്.
Discussion about this post