കൊച്ചി: ഐജി മനോജ് എബ്രഹാമിനെ അന്തസില്ലാത്ത പൊലീസ് നായ എന്ന് അധിക്ഷേപിച്ചതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണനെതിരെ കേസ് എടുത്തു. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. അന്തസ്സില്ലാത്ത പൊലീസ് നായ ആണ് മനോജ് എബ്രഹാം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.
കൂടാതെ മാര്‍ച്ചുമായി ബന്ധപ്പെട്ട് അനധികൃതമായി സംഘം ചേരുക ഗതാഗതം തടസപ്പെടുത്തുക തുടങ്ങിയതിന് ബിജെപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുളള 200 പേര്‍ക്കെതിരെയും സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post