കോട്ടയം: കടുത്ത ചൂട് കോട്ടയം ജില്ലയുടെ മലയോര മേഖലകളെയും രൂക്ഷമായി ബാധിച്ചു. ഇവിടങ്ങളിലെ ജലസ്രോതസുകളെല്ലാം വറ്റിവരണ്ടു. പ്രദേശത്ത് കുടിവെള്ളം കിട്ടാകനിയാണ്. ജില്ലയിലെ പല പഞ്ചായത്തുകളിലെയും ജലസ്രോതസുകളില്‍ ഒരു കപ്പ് വെള്ളം പോലും ശേഖരിക്കാനില്ല.
ഈ മേഖലകളില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ല. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ, കൊടുവന്താനം, കല്ലുങ്കല്‍ കോളനി, പത്തേക്കര്‍, നാച്ചിക്കോളനി മേഖലകളിലെ കിണറുകള്‍ പൂര്‍ണമായും വറ്റി വരണ്ടു.
ഈ പഞ്ചായത്തിലെ മുന്നൂറിലേറെ കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ഇവിടങ്ങളിലെ കുഴല്‍കിണറും വറ്റിയതോടെ വെള്ളം വിലകൊടുത്ത് വാങ്ങുകയാണ് പ്രദേശവാസികള്‍. വര്‍ഷക്കാലത്ത് മലയോര മേഖലകളിലെല്ലാം വെള്ളം സുലഭമാണ്. ഇത് സംഭരിച്ച് നിര്‍ത്താന്‍ കഴിയാത്തതാണ് വേനലില്‍ മലയോരം വരണ്ടുണങ്ങാന്‍ കാരണം.
Discussion about this post