തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഒന്നും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വയനാട്ടില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പിന്മാറിയെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് ന്യൂഡല്‍ഹിയില്‍ ഇന്ന് പതിനൊന്ന് മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗവും മൂന്നരയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും നടക്കും.
അതേസമയം ഇടതു പക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമൊ ഇല്ലയോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ജനങ്ങള്‍.
Discussion about this post