തിരുവനന്തപുരം: പട്ടേല്‍ പ്രതിമ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ ട്രോളി വൈദ്യുത മന്ത്രി എംഎം മണി.
3000 കോടി രൂപ മുതല്‍ മുടക്കി ഒരുക്കിയ പട്ടേല്‍ പ്രതിമയുടെ ഉദ്ഘാടനവും മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച ഫ്ളാറ്റിന്റെ താക്കോല്‍ ദാനത്തിനെയും താരതമ്യം ചെയ്തായിരുന്നു എംഎം മണിയുടെ ട്രോള്‍. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു മണിയുടെ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ട്രോള്‍.
ഇവിടെ പാലുകാച്ചല്‍ അവിടെ കല്ല്യാണം എന്നാണ് മണി ഫെയ്സ് ബുക്കില്‍ കുറിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന വിശേഷണത്തോടു കൂടി ഒരുങ്ങിയ പട്ടേല്‍ പ്രതിമ ഗുജറാത്തില്‍ 3000 കോടി മുതല്‍ മുടക്കിയാണ് ഒരുക്കിയിരിക്കുന്നത്. 3000 കോടിയുടെ ദൂര്‍ത്തിനെതിരെ ഗുജറാത്തിന്റെ പല ഭാഗങ്ങളിലും നിരാഹാര സമരങ്ങള്‍ നടക്കുകയാണ്.
അതെസമയം 2016 ല്‍ വലിയതുറയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളിക്കായി നിര്‍മ്മിച്ച് നല്‍കുന്നതാണ് തിരുവനന്തപുരം മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയം. 20 കോടി ചിലവിട്ടാണ് ഫ്ളാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതൊടെ 192 മത്സ്യത്തൊഴിലാളികള്‍ക്കാണ് വീട് ലഭിക്കുന്നത്.
Discussion about this post