തിരുവനന്തപുരം: പാറശ്ശാലയ്ക്ക് സമീപം വാവ്വക്കരയിലെ വയലില്‍ മധ്യവയസ്കന് കുഴഞ്ഞ് വീണ് മരിച്ച സംഭവം സൂര്യാഘാതം മൂലമെന്ന് ഡോക്ടര്‍മാരുടെ പ്രഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുണാകരന് എന്നയാളെ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹത്തില്‍ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സുര്യാഘാതമാണോ മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു. ഈ മാസം 22-ന് ആലുവയില്‍ ഒരു സ്ത്രീയും സൂര്യഘാതമേറ്റ് മരിച്ചിരുന്നു.
Discussion about this post