തുരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. പ്രചാരണത്തിനിടെ കുളം വൃത്തിയാക്കാനിറങ്ങി കുമ്മനം.
മരുതുംകുഴിയിലെ കുളത്തിലാണ് പ്രചാരണത്തിനിടെ കുമ്മനം ഇറങ്ങിയത്.
കാവി മുണ്ടും വെള്ള ബനിയനും ധരിച്ചാണ് കുമ്മനം കുളത്തിലിറങ്ങിയത്. കുമ്മനത്തിനൊപ്പം ഉണ്ടായിരുന്ന പ്രവര്‍ത്തകരും വെള്ളത്തില്‍ ചാടി. ചിറ്റാറ്റിന്‍കര കോട്ടൂര്‍കോണം കുളത്തിലെ ആന്പല്‍ വള്ളികളും മാലിന്യങ്ങളും ചാക്കിലേക്ക് നിറച്ചു.
കുളത്തിലെ വെള്ളത്തില്‍ മാത്രല്ല, കുളം പരിസരം വൃത്തിയാക്കാന്‍ കുമ്മനം മടിച്ചില്ല. ശേഷം രണ്ട് പ്ലാവിന് തൈകളും നട്ടശേഷം തിരിച്ചെത്തിയ കുമ്മനത്തിനും കൂട്ടര്‍ക്കും ക്ഷീണമകറ്റാന്‍ ചക്കപ്പുഴുക്ക് നല്കി. ഇതുവരെ ക്ഷേത്രങ്ങളിലും കോളേജുകളിലും മാത്രം കണ്ട സ്ഥാനാര്‍ത്ഥികളെ കുളത്തിലിറങ്ങിയ കുമ്മനത്തിനെ കണ്ട് കൗതുകത്തിലാണ് വോട്ടര്‍മാര്‍.
Discussion about this post