ന്യൂനപക്ഷ സംവരണങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഹൈക്കോടതി

ന്യൂനപക്ഷ സംവരണങ്ങള്‍ക്ക് മതത്തിന്റെയോ സമുദായത്തിന്റെയോ നേതാക്കള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും കോടതി പറഞ്ഞു.

കൊച്ചി: ന്യൂനപക്ഷ സംവരണങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. ന്യൂനപക്ഷ സംവരണങ്ങള്‍ക്ക് മതത്തിന്റെയോ സമുദായത്തിന്റെയോ നേതാക്കള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും കോടതി പറഞ്ഞു.

ന്യൂനപക്ഷ സംവരണത്തിനുളളില്‍ ഉപജാതി സംവരണം പാടില്ലെന്നും, സ്വാശ്രയ കോളേജില്‍ പ്രവേശനം നേടിയവര്‍ റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പല സ്ഥലങ്ങളിലും സംവരണ സര്‍ട്ടിഫിക്കറ്റിന് പണം വാങ്ങുന്നതായി വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

Exit mobile version