ആലപ്പുഴ: അമേഠിയില്‍ മാത്രമല്ല വയനാട്ടിലും രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മത്സരിച്ചേക്കുമെന്ന് സൂചന. വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരേയുള്ള മത്സരം കടുപ്പിക്കാന്‍ തന്നെയാണ് ബിജെപിയുടെ നീക്കം. രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ വയനാട് മണ്ഡലം ബിഡിജെഎസില്‍ നിന്നും ബിജെപി ഏറ്റെടുത്തേക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനും ശ്രമമുണ്ട്. സ്മൃതി ഇറാനി അസൗകര്യമറിയിച്ചാല് ബിജെപിയുടെ സംസ്ഥാന നേതാക്കളാരെങ്കിലും മത്സരിക്കും.
കഴിവതും സ്മൃതിയെത്തന്നെ മത്സരിപ്പിക്കുമെന്നാണ് ബിജെപിയിലെ ഉയര്‍ന്നനേതാവ് നല്കുന്ന സൂചനയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേഠിയില്‍നിന്ന് പരാജയഭീതിയോടെ മറ്റൊരു മണ്ഡലം തിരഞ്ഞെടുക്കുകയാണ് രാഹുല്‍ എന്ന സന്ദേശമെത്തിക്കാന്‍ അവിടത്തെ സ്ഥാനാര്‍ത്ഥിയെതന്നെ കൊണ്ടുവരുകയാണ് ബിജെപിയുടെ തന്ത്രമെന്നാണ് സൂചന. സീറ്റ് മാറുന്നതിന് ബിഡിജെഎസ് നേതൃത്വവുമായി ബിജെപി ധാരണയിലെത്തി. ആന്റോ അഗസ്റ്റിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു നേരത്തെ ബിഡിജെഎസ് തീരുമാനിച്ചിരുന്നത്.
Discussion about this post