വയനാട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇന്നലെ വൈകീട്ടോടെ തീരുമാനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വയനാട് മണ്ഡലം രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള കണ്വെന്ഷന് പ്രമേയം പാസ്സാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ട വിവരം ഇന്നലെ വെളിപ്പെടുത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഏറെ സന്തോഷത്തോടെ കാണുന്നെന്നും താന്‍ പിന്മാറുകയാണെന്നും നിലവിലെ സ്ഥാനാര്‍ഥിയായ ടി സിദ്ധീക്ക് പറഞ്ഞിരുന്നു.
Discussion about this post