കൊല്ലം: തട്ടിക്കൊണ്ടുപോയ പതിമൂന്നുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ നേതാവും ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ കേസ്. ഓച്ചിറ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ബിന്ദു കൃഷ്ണയ്ക്കെതിരെ കേസെടുത്തത്.
ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ ബിന്ദു കൃഷ്ണ എത്തിയിരുന്നു. ആ സമയത്ത് അവരുടെ കൂടെ നിന്ന് ചിത്രമെടുക്കുകയും, ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഇരയെ തിരിച്ചറിയുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഈ നിയമം ലംഘിച്ചതിനാണ് ബിന്ദു കൃഷ്ണയ്ക്കെതിരെ ഇന്നലെ രാത്രി പത്തുമണിയോടെ കേസെടുത്തത്. പരാതിയുടെ പശ്ചാത്തലത്തില്‍ ബിന്ദു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ചിരുന്നു.
Discussion about this post