കൊച്ചി: ശബരിമല സന്നിധാനത്ത് മൂന്നു ദിവസം ഭജന ഇരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ശബരിമല സന്നിധാനത്തു 24 മണിക്കൂറില്‍ അധികം തങ്ങരുത് എന്നു നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരം ഇല്ലെന്ന് ഹര്ജിക്കാരന് പറഞ്ഞു. എസ് പ്രശാന്ത് എന്ന വ്യക്തിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മൂന്നുദിവസം സന്നിധാനത്തു ഭജന ഇരിക്കാനുള്ള തന്റെ അവകാശത്തെ സര്‍ക്കാര്‍ തടയുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തെക്ക് മാറ്റി. ആചാരപരമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം തന്ത്രിയുടേതാണ് എന്ന് എസ് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. സമാന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്
Discussion about this post