ന്യൂഡല്‍ഹി: വീണ്ടും സസ്പെന്‍സ് കളയാതെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടും പത്തനംതിട്ടയ്ക്ക് ഇടംപിടിക്കാനായില്ല. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി 36 മണ്ഡലങ്ങളിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ആന്ധ്രാപ്രദേശിലെ 23 ലോക്സഭ മണ്ഡലങ്ങളിലെയും മഹാരാഷ്ട്രയിലെ ആറ് മണ്ഡലങ്ങളിലെയും ഒഡീഷയിലെ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ അസമിലെയും മേഘാലയയിലെയും ഓരോ സ്ഥാനാര്‍ത്ഥികളെയും ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രഖ്യാപിച്ചു.
പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ രണ്ടാംഘട്ട പട്ടികയില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പത്തനംതിട്ട മാത്രം ഒഴിച്ചിട്ടായിരുന്നു കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എന്നാല്‍ പത്തനംതിട്ട സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം മുറുകിയതും തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതുമാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് സൂചന.
Discussion about this post