തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് വിവരം വച്ചുവെന്നും എല്ലാ ലോക്സഭാ സീറ്റിലും ബിജെപി അന്‍പത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഇനി ബിജെപിയെ ഭിന്നിപ്പിച്ചു തോല്പിക്കാന് ആകില്ല. ബിജെപിയുടെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് ജയിക്കാന്‍ ബിജെപിക്ക് ഒരു അഡ്ജസ്റ്റ്മെന്റിന്റെയും ആവശ്യമില്ല. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ കോപ്പി അടിക്കുകയാണ്. ഓരോ ബൂത്തിലും മോഡിയുടെ നേട്ടങ്ങള്‍ പറയണം അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സഖ്യമായ ‘കോമ’ ഒന്നും ഇനി വിലപ്പോവില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
Discussion about this post