കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് രണ്ട് കോടി യാത്രക്കാരെ സ്വന്തമാക്കി കൊച്ചി മെട്രോ. പതിനെട്ട് കിലോ മീറ്റര്‍ ദൂരം മാത്രം സര്‍വീസ് നടത്തുന്ന കൊച്ചി മെട്രോ ഇന്നലെ ആണ് ഈ നേട്ടം സ്വന്തമാക്കിയത്.കൊച്ചി മെട്രോ രാജ്യത്തിന് അഭിമാനമാണെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് അഭിപ്രായപ്പെട്ടു.
കൊച്ചിയിലെ ട്രാഫിക് ബ്ലോക്കുകളില്‍ നിന്നും രക്ഷപ്പെടാം എന്നതാണ് മെട്രോയ്ക്ക് ജനങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണം. മറ്റ് നാട്ടില്‍ നിന്ന് കൊച്ചിയില്‍ എത്തുന്നവരും മെട്രോയില്‍ കയറാതെ മടങ്ങാറില്ല. മെട്രോയുടെ ബാക്കിയുള്ള പണികള്‍ പൂര്‍ത്തിയാകുന്നതോടെ കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ മെട്രോ കൊച്ചി സന്ദര്‍ശകരുടെ മനസ്സിലേക്ക് ചേക്കേറുമെന്നാണ് കെഎംആര്‍എല്ലിന്റെ കണക്കുകൂട്ടല്‍.
കൊച്ചി മെട്രോയ്ക്ക് രണ്ട് കോടി യാത്രക്കാരെ നേടിയതിന്റെ ആഘോഷം ഇന്ന് വൈകിട്ട് ഇടപ്പള്ളി മെട്രോ സ്റ്റേഷന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ച് നടക്കും. പരിപാടിയില്‍ നടന് ജയസൂര്യ, നിഖില വിമല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. സംഗീത പരിപാടിയും ഫാഷന്‍ഷോയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post