ഉപയോഗിക്കുന്നതിനേക്കാള്‍ അധികം ജലം പാഴാക്കി കളയുന്ന നമ്മള്‍ ഒരുതുളളി വെളളമെങ്കിലും നാളേയ്ക്കായി കരുതി വയ്ക്കണം; സന്ദേശവുമായി കേരളാ പോലീസ്

ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം

തിരുവനന്തപുരം: ഇന്ന് മാര്‍ച്ച് 22, ലോക ജലദിനം. ഈ വര്‍ഷത്തെ ലോകജല ദിനാചരണത്തിന് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെയ്ക്കുന്ന സന്ദേശം ‘എല്ലാവര്‍ക്കും ജലം’ എന്നതാണ്. ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ഈ ദിനത്തില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്.

ജലം ജീവനാണ്, ജീവജലം മലിനമാക്കരുത്…. ഉപയോഗിക്കുന്നതിനേക്കാള്‍ അധികം ജലം പാഴാക്കി കളയുന്ന നമ്മള്‍ ഒരുതുളളി വെളളമെങ്കിലും നാളേയ്ക്കായി കരുതിവെയ്ക്കണമെന്ന് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നാളെകള്‍ക്കായി ഓരോ തുള്ളി വെള്ളവും കാത്തുസൂക്ഷിക്കുവാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന ഓര്‍മപ്പെടുത്തലാണ് ജലദിനമെന്ന് കേരളാ പോലീസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം


‘മാര്‍ച്ച് 22 ലോക ജലദിനം: ഈ വര്‍ഷത്തെ ലോകജല ദിനാചരണത്തിന് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെയ്ക്കുന്ന സന്ദേശം ‘എല്ലാവര്‍ക്കും ജലം എന്നതാണ്’.

നമ്മുടെ നാട്ടില്‍ മാസങ്ങള്‍ക്ക് മുന്‍പ് പ്രളയകാലത്തു കരകവിഞ്ഞൊഴുകിയ നദികളും തോടുകളുമെല്ലാം ഇന്ന് വറ്റിവരണ്ടുണങ്ങി കിടക്കുന്നു. വറുതിയിലേക്കു വീഴുന്ന നാളെകള്‍ക്കായി ഓരോ തുള്ളി വെള്ളവും കാത്തുസൂക്ഷിക്കുവാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന ഓര്‍മപ്പെടുത്തലാണ് ജലദിനം. ജലാശയങ്ങളിലും നദികളിലും മാലിന്യം വലിച്ചെറിയുന്ന പ്രവണതയും അധികമായി കണ്ടുവരുന്നു. ജലം ജീവനാണ്. ജീവജലം മലിനമാക്കരുത്. ഉപയോഗിക്കുന്നതിനേക്കാള്‍ അധികം ജലം പാഴാക്കി കളയുന്ന നമ്മള്‍ ഒരുതുളളി വെളളമെങ്കിലും നാളേയ്ക്കായി കരുതിവെയ്ക്കണം…’

Exit mobile version