തിരുവനന്തപുരം: കോവളം തീരത്ത് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തി. കോവളം, കൊച്ചുവേളി തീരദേശപ്രദേശങ്ങളിലാണ് രാത്രിയില്‍ ഡ്രോണ്‍ ക്യാമറ പറത്തിയതായി കണ്ടെത്തിയത്. വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള അതീവ സുരക്ഷാ മേഖലകളിലാണ് ഡ്രോണ്‍ പറത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസും ഇന്റലിജന്‍സ് സംയുക്ത അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ഇന്നലെ രാത്രി കോവളത്ത് പട്രോളിംഗ് നടത്തിയ പോലീസുകാരാണ് രാത്രി ഒരു മണിയോടെ ഡ്രോണ്‍ പറക്കുന്നത് കണ്ടത്. സാധാരണ പ്രദേശത്ത് ഷൂട്ടിംഗ് നടത്താനായി ഡ്രോണ്‍ പറത്താറുണ്ട്. എന്നാല്‍ ഇത് പകല്‍ മാത്രമേ നടത്താറുള്ളൂ. അതല്ലാതെ പോലീസ് അനുമതി ഇല്ലാതെ അര്‍ദ്ധരാത്രി ആരാണ് ഡ്രോണ്‍ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് കേരളം ഉള്‍പ്പടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അര്‍ധരാത്രിയില്‍ കോവളത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയത് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.
Discussion about this post