പത്തനംതിട്ട: ജലവൈദ്യുത പദ്ധതിയുടെ താളം തെറ്റിക്കുന്ന വിധത്തില്‍ ഗുരുതരമാ പ്രത്യാഘാതം സൃഷ്ടിച്ച റാന്നി പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടര്‍ തുറന്ന് വിട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. റാന്നി ഇടത്തിക്കാവ് പെരുങ്ങാവില്‍ സുനു എന്നറിയപ്പെന്ന അജീഷ് ജോസാ (24) ണ് പിടിയിലായിരിക്കുന്നത്. ഈ മാസം 12 ന് രാത്രി പത്ത് മണിയോടെയാണ് ഡാമിലേക്ക് അതിക്രമിച്ച കയറി അജീഷ് ഷട്ടര്‍ തുറന്നു വിട്ടത്. സംഭവദിവസം തന്നെ ഇയാള്‍ പ്രദേശവാസിയായ പതാക്കല്‍ വീട്ടില്‍ റോയിയുടെ വള്ളവും തീവെച്ച് നശിപ്പിച്ചിരുന്നു. ഇടത്തിക്കാവ് പല്ലിപ്പുഴ മാത്യുവിന്റെ വീട് തീവെച്ച് നശിപ്പിച്ച സംഭവത്തിലുള്‍പ്പടെ സമാനമായ ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞസമയത്താണ് ഷട്ടര്‍ തുറന്നുവിട്ടത്. വേനല്‍ക്കാലമായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. മണിക്കൂറുകളോളം ആരുടെയും ശ്രദ്ധയില്‍ പെടാതെ വെള്ളം ഒഴുകിയതിനാല്‍ ജലവൈദ്യത പദ്ധതിയുടെ പ്രവര്‍ത്തനവും താളം തെറ്റിയിരുന്നു.
ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടതറിഞ്ഞ് സ്ഥലത്തെത്തിയ വെച്ചുചിറ പോലീസും ഡിവൈഎസ്പി ജോസിന്റെ നേത്യത്യത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. നാട്ടുകാരില്‍ നിന്നും പരിസരവാസികളില്‍ നിന്നും ലഭിച്ച സൂചനകള്‍ പ്രതിയെ കുടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. വെച്ചുച്ചിറ സിഐ ജി സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.
Discussion about this post