തിരുവനന്തപുരം: കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ക്ക് അധിക വില ഈടാക്കിയാന്‍ കര്‍ശന നടപടി.
കാന്‍സര്‍ ചികിത്സയ്ക്കുള്ള 42 ഇനം മരുന്നുകള്‍ക്ക് ദേശീയ മരുന്ന് വില നിര്‍ണ്ണയ അതോറിറ്റി നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.
2019 മാര്‍ച്ച് എട്ടിന് വില നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നു. മരുന്നുകളുടെ പുതിയ വില www.dc.kerala.gov.in ല്‍ നല്‍കിയിട്ടുണ്ട്. ഔഷധ വ്യാപാരികള്‍, വിതരണക്കാര്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവ ഈ വിലപരിധി ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.