വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വന്‍ വര്‍ധനവ്

കിഴങ്ങുവര്‍ഗങ്ങളും ചില പച്ചക്കറിയിനങ്ങളും മൈസൂരില്‍ നിന്നും എത്തുന്നുണ്ട്. ഇവിടങ്ങളില്‍ വെയില്‍ കടുത്തതാണ് പച്ചക്കറിയുടെ ഇരട്ടിവിലയ്ക്കുകാരണമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്

പാലക്കാട്: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഉള്ളിക്കു മാത്രമാണ് വില കുറവ്. അതേസമയം മറ്റു പച്ചക്കറിചകള്‍ക്ക് ദിനംതോറും വിലയില്‍ വര്‍ധനവുണ്ടാകുകയാണ്.

പാലക്കാട് മാര്‍ക്കറ്റില്‍ 18 രൂപയുണ്ടായിരുന്ന കാബേജിന് 30 രൂപയും 10 രൂപ ഉണ്ടായിരുന്ന മത്തനും ചേനയ്ക്കും വില 20 രൂപയും 54 രൂപയുണ്ടായിരുന്ന ബീന്‍സിന്റെ വില 86 രൂപയും 24 രൂപയുണ്ടായിരുന്ന കാരറ്റിന്റെ വില 40ലുമാണ് എത്തി നില്‍ക്കുന്നത്. പാലക്കാട് മാര്‍ക്കറ്റില്‍ ഇന്നലെ ഉള്ളി വില 15 രൂപയാണ്. കിഴങ്ങുവര്‍ഗങ്ങളും ചില പച്ചക്കറിയിനങ്ങളും മൈസൂരില്‍ നിന്നും എത്തുന്നുണ്ട്. ഇവിടങ്ങളില്‍ വെയില്‍ കടുത്തതാണ് പച്ചക്കറിയുടെ ഇരട്ടിവിലയ്ക്കുകാരണമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

Exit mobile version