തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ശബരിമല അവലോകന യോഗത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ എത്താതിരുന്നതിന് മതിയായ കാരണങ്ങള്‍ ഉളളതുകൊണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് യാതാരു അടിസ്ഥാനവുമില്ല. രാഷ്ട്രീയകാരണങ്ങളാലാണ് അവര്‍ എത്താത്തത്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് എല്ലാവര്‍ക്കും അറിയിപ്പ് നല്‍കിയിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്നാട്ടില്‍ ചില രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ നടക്കുന്ന സമയമാണെന്നാണ് അവര്‍ പറഞ്ഞത്. അതിനാല്‍ ബന്ധപ്പെട്ട മന്ത്രിക്ക് അവിടെനിന്ന് മാറിനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും, കര്‍ണാടകയില്‍ നിന്ന് വരേണ്ട മന്ത്രിയുടെ സ്ഥലത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പെരമാറ്റചട്ടം നിലനില്‍ക്കുകയായതുകൊണ്ട് മന്ത്രിക്ക് വരാന്‍ പറ്റിയില്ല പകരം പ്രിന്‍സിപ്പല്‍ സെക്രട്ടറി വരാനിരുന്നതാണ്. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിയുന്ന ദിനം ഇന്നായതിനാല്‍ വരാന്‍ സാധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതുച്ചേരിയില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരുന്നതിനേത്തുടര്‍ന്നാണ് അവിടെനിന്ന് മന്ത്രി എത്താതിരുന്നത്. ആന്ധ്രയില്‍ ഇന്ന് വലിയാരു രാഷ്ട്രീയ റാലി നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കേണ്ടതിനെത്തുടര്‍ന്നാണ് ആന്ധ്രയില്‍ നിന്ന് മന്ത്രിയെത്താതിരുന്നതെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി.