തിരുവനന്തപുരം: വടകരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതമാണെന്ന് പാര്‍ട്ടി നേതൃത്വത്തെ കെ മുരളീധരന് അറിയിച്ചു.അപ്രതീക്ഷിതമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ, പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. നിലവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയാണ് കെ മുരളീധരന്. പി ജയരാജനാണ് എതിരാളിയെന്ന ഓര്മ്മിപ്പിക്കലിനോട് താന്‍ എതിരാളി ആരാണെന്ന് നോക്കാറില്ലെന്നും വിജയിക്കുമെന്ന് ഉറപ്പാണെന്നും മുരളീധരന് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ വൈകിയത് ജയസാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അത്സമയം, വടകരയില്‍ അനായാസ വിജയം ഉറപ്പാണെന്നാണ് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റും വടകരയില്‍ നിന്നും രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റേറിയനുമായ മുല്ലപ്പള്ളി രാമചന്ദ്രന് ഡല്‍ഹിയില്‍ പ്രതികരിച്ചത്. ഒരാഴ്ചയോളമായി കേരളാ നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുന്ന നീണ്ട ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കെ മുരളീധരനെ വടകരയിലും ടി സിദ്ധീക്കിനെ വയനാട്ടിലും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാന്റിന്റെ സമ്മതത്തോടെ ഔദ്യോഗികമായി പിന്നീട് പ്രഖ്യാപിക്കും.
എ,ഐ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയ വയനാട് മണ്ഡലത്തില്‍ ഒടുവില്‍ ടി സിദ്ധീക്കിന് നറുക്ക് വീണത് ഉമ്മന്‍ചാണ്ടിയുടെ നിരന്തരശ്രമഫലമായാണ്. വയനാട് സീറ്റിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് ചര്‍ച്ചകളെ ബാധിച്ചിരുന്നു.
മുല്ലപ്പള്ളി രണ്ടുതവണ വിജയിച്ച വടകരയില്‍ എല്‍ഡിഎഫിന്റെ പി ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ മത്സരത്തിനില്ലെന്ന് മുല്ലപ്പള്ളി നിലപാടെടുത്തതോടെ മറ്റൊരു ശക്തനായ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസും എംഎസ്എഫും രംഗത്തെത്തിയിരുന്നു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ കെ പ്രവീണ്‍ കുമാറിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും തള്ളിയാണ് കെ മുരളീധരന് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്.
Discussion about this post